ഇസ്‌ലാഹിയ സ്‌കൂളിൽ ഫുട്‍ബോൾ വേൾഡ് കപ്പ് ആരവം

കുമരനെല്ലൂർ: പടിഞ്ഞാറങ്ങാടി ഇസ്‌ലാഹിയ സൈടെക് സ്‌കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫാൻസ്‌ വേൾഡ് കപ്പ് നടത്തി. ഇഷ്ട ടീമുകളെ പിന്തുണച്ചെത്തിയ ആരാധകർക്കിടയിൽ സൗഹൃദമത്സരം സംഘടിപ്പിച്ചു. അർജന്റീന, ബ്രസീൽ, സ്‌പെയിൻ, ജർമ്മനി, സൗദി അറേബ്യ, ഇംഗ്ലണ്ട്, ഫ്രാൻസ്, പോർച്ചുഗൽ, ഖത്തർ ടീമുകൾ അണിനിരന്ന ഫൈനൽ റൗണ്ടിൽ ബ്രസീൽ ജേതാക്കളായി. 

പടിഞ്ഞാറങ്ങാടി ബോംബെ മൈതാൻ ടർഫിൽ നടന്ന മത്സരത്തിന് അധ്യാപകരായ ഫിറോസ് പുത്തലത്ത്, ശ്രീജിത്ത് കപ്പൂർ, വിദ്യാർത്ഥികളായ മുസ്തഫ, അബ്ദുല്ല, അൻഫസ്, മെബ്സം മുനീർ, യാസീൻ, ഷഹ്സാദ്, സയാൻ, ബഹ്സാദ് തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം