
എറണാകുളം: താരസംഘടനയായ അമ്മയിൽ നാടകീയ രംഗങ്ങൾ. ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും രാജിവച്ചു. സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തർക്കം മൂർച്ഛിച്ചതോടെയാണ് അമ്മ ഭരണസമിതിയിലെ പതിനേഴ് അംഗങ്ങളും രാജിവച്ചത്. അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായതോടെ പ്രസിഡൻ്റ് സ്ഥാനം രാജി വയ്ക്കുകയാണെന്ന് ശ്വേതാ മേനോൻ അറിയിച്ചിരുന്നു. വേദിയിൽ കയറിയാണ് ശ്വേത രാജി സന്നദ്ധത അറിയിച്ചത്. പുതിയ ഭരണസമിതി അധികാരത്തിലെത്തി ഒരുവർഷം തികയുന്നതിന് മുന്നേയാണ് ശ്വേതാ മേനോൻ അടക്കമുള്ള പതിനേഴ് അംഗങ്ങളും രാജിവച്ചത്. താൽക്കാലിക ഭരണസമിതിയെ ഉടൻ പ്രഖ്യാപിക്കും.