
കൂറ്റനാട്: നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും അനുമോദിക്കുന്നതിനായി ‘മികവ് 2026’ പരിപാടി സംഘടിപ്പിച്ചു. മൂളിപ്പറമ്പ് വനസംരക്ഷണ സമിതി ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. നിഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മോഹൻദാസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം ടി.യു. ഉദയൻ, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. മൂസ, മുൻ പഞ്ചായത്ത് അംഗം കെ. സിന്ധു, കോതച്ചിറ വനസംരക്ഷണ സമിതി പ്രസിഡന്റ് എം.പി. മണികണ്ഠൻ, കെ. അജിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.