സ്പോട്ട് മോണിംഗ് ഫിറ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി സംഘടിപ്പിച്ച കായിക ക്ഷമത പരിപാടി ചരിത്രമുറങ്ങുന്ന പ്രകൃതി മനോഹരമായ നാരിമാളൻകുന്നിൽ നടന്നു. പരിപാടിയുടെ ശ്രദ്ധേയമായി നാഷണൽ റഫറി ആയി തെരഞ്ഞെടുക്കപ്പെട്ട കായികാധ്യാപകൻ അർജുൻ മങ്ങശ്ശേരിയെ ചടങ്ങിൽ ആദരിച്ചു. സ്പോട്ട് ഫിറ്റ് മുതിർന്ന അംഗം കെ. കെ. അബ്ദുൽ ഖാദർ ഹാജി ഉപഹാരം നൽകി. സ്പോട്ട് പ്രസിഡണ്ട് കെ. നൂറുൽ അമീൻ, സെക്രട്ടറി ഡോ. അബ്ദുൽ അസീസ്, ട്രഷറർ ഷാഹുൽഹമീദ്,ജംഷീദ് കളയാടത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു ദൈനംദിന പരിശീലനത്തിലൂടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതോടൊപ്പം, യോഗയും വിവിധ കായിക വിനോദ പ്രവർത്തനങ്ങളും പരിപാടിയിൽ ഉൾപ്പെടുത്തി.
