
ചാലിശ്ശേരി: ആലൂർ യൂണിയൻ ബാങ്ക് പരിസരത്ത് നിന്ന് വീണുകിട്ടിയ 25,000 രൂപ നഷ്ടപ്പെട്ടയാൾക്ക് തിരികെ നൽകി മാതൃകയായി പട്ടിത്തറ സഹകരണ ബാങ്ക് ജീവനക്കാരൻ വി.കെ. സുന്ദു.
ഇന്ന് രാവിലെ ആലൂരിലേക്ക് പോകുന്നതിനിടെയാണ് റോഡിൽ നിന്ന് പണം ലഭിച്ചത്. ഉടൻ തന്നെ അദ്ദേഹം സമീപത്തെ യൂണിയൻ ബാങ്കിൽ വിവരം അറിയിക്കുകയായിരുന്നു. അതേസമയം സ്വന്തം ആവശ്യത്തിനായി യൂണിയൻ ബാങ്കിൽ നിന്ന് പണം പിൻവലിച്ച് തൃത്താലയിലേക്ക് പോകുന്നതിനിടെയാണ് ചിറ്റപ്പുറം സ്വദേശിക്ക് പണം നഷ്ടമായത്.
പണം നഷ്ടപ്പെട്ട വിവരം അറിയിച്ച് ബന്ധപ്പെട്ടപ്പോൾ ബാങ്ക് അധികൃതർക്ക് സുന്ദുവിന് ലഭിച്ച തുകയെക്കുറിച്ചുള്ള വിവരം ഉണ്ടായിരുന്നു. തുടർന്ന് പട്ടിത്തറ സഹകരണ ബാങ്കിലെത്തി ഉടമ പണം കൈപ്പറ്റി.