
തൃത്താല: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിലെ സർക്കാർ സ്കൂളുകൾ മികച്ച വിജയം നേടി. GHSS ചാത്തന്നൂർ, GHSS കല്ലടത്തൂർ, GMRS തൃത്താല, GHS നാഗലശ്ശേരി എന്നീ സ്കൂളുകൾ 100 ശതമാനം വിജയം നേടി.
HS പള്ളിപ്പുറം 815 വിദ്യാർഥികളിൽ 800 പേരെ വിജയിപ്പിച്ച് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വിജയികളെ സൃഷ്ടിച്ചു. GVHSS വട്ടേനാട് 669ൽ 638 പേരെയും, GHSS ചാലിശ്ശേരി 408ൽ 403 പേരെയും വിജയിപ്പിച്ച് ഉയർന്ന വിജയനിരക്ക് കൈവരിച്ചു. HSS പെരിങ്ങോട് 323ൽ 311 പേരും, Dr. K.B.M.M. HSS തൃത്താല 281ൽ 274 പേരും വിജയിച്ചു. GHSS ആനക്കര 252ൽ 249 പേരെയും, GHSS മേഴത്തൂർ 201ൽ 193 പേരെയും വിജയിപ്പിച്ചു.
GHSS കുമരനല്ലൂർ 313 വിദ്യാർഥികളിൽ 281 പേരെയും, GHS കുടല്ലൂർ 122ൽ 120 പേരെയും വിജയിപ്പിച്ചു. മൊത്തത്തിൽ തൃത്താല നിയോജക മണ്ഡലത്തിലെ സർക്കാർ സ്കൂളുകളിൽ നിന്ന് 4004 വിദ്യാർഥികളാണ് SSLC പരീക്ഷ എഴുതിയത്. ഇതിൽ 3889 പേർ വിജയിച്ചതോടെ മണ്ഡലത്തിന്റെ ആകെ വിജയശതമാനം 97.13 ആയി.