പുതിയ മന്ത്രിസഭയിൽ തൃത്താല എംഎൽഎ വി.ടി ബലറാം മന്ത്രിയായേക്കും


വി ഡി സതീശൻ കേരള മുഖ്യമന്ത്രിയായി ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാനത്തെ മറ്റു വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്കുള്ള ചർച്ചകൾ പുരോഗമിക്കുന്നു. കെപിസിസി വൈസ് പ്രസിഡന്റും തൃത്താല എംഎൽഎയുമായ വി.ടി ബലറാമിന് മന്ത്രിസഭയിലെ പ്രബല വകുപ്പുകൾ ലഭിക്കാനാണ് സാധ്യത. പാലക്കാട് ജില്ലയിൽ നിന്നും കോൺഗ്രസിന് മന്ത്രി വേണമെന്ന് ആവശ്യം വി.ടി ബൽറാം എംഎൽഎ ആയതിനു പിന്നാലെ ഉന്നയിച്ചിരുന്നു. 

വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കുന്ന സാഹചര്യത്തിൽ വി.ടി ബൽറാമിന് നൽകാൻ സാധ്യതയുണ്ട്. അല്ലാത്തപക്ഷം വ്യവസായം, കായികം തുടങ്ങിയ വകുപ്പുകൾ ലഭിച്ചേക്കാം. കോൺഗ്രസിനകത്തെ യുവ നേതാക്കളിൽ മന്ത്രിസ്ഥാനം ലഭിക്കുന്നവരിൽ പ്രഥമ പട്ടികയിലാണ് വി.ടി ബൽറാം.

2011ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് വി.ടി ബൽറാം ആദ്യമായി തൃത്താലയിൽ നിന്നും മത്സരിച്ച് നിയമസഭയിൽ എത്തുന്നത്. പത്തുവർഷക്കാലത്തെ എംഎൽഎ പരിചയവും മന്ത്രിസ്ഥാനം ലഭിക്കുന്നതിൽ കൂടുതൽ സാധ്യത നിലനിൽകുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം