
ആനക്കര: കേരള മുസ്ലിം ജമാഅത്ത് കുമരനല്ലൂർ സർക്കിൾ സംഘടിപ്പിച്ച സമസ്ത സെന്റിനറി കണക്ട് കാഞ്ഞിരത്താണി മഅദിൻ കാമ്പസിൽ നടന്നു. എസ്.എം.എ ജില്ല സെക്രട്ടറി കുഞ്ഞാപ്പ ഹാജി ചേകോട് ഉദ്ഘാടനം ചെയ്തു. സർക്കിൾ പ്രസിഡന്റ് സി.എം. ഉമ്മർ അധ്യക്ഷത വഹിച്ചു. തൃത്താല സോൺ കാബിനറ്റ് അംഗം അൻവർ മിസ്ബാഹി ആലൂർ വിഷയാവതരണം നടത്തി.
സോൺ ജനറൽ സെക്രട്ടറി ശറഫുദ്ധീൻ സഅദി ഒതളൂർ, സർക്കിൾ ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ മണ്ണാരപ്പറമ്പ്, നിസാർ അഹ്സനി, റഫീഖ് അഹ്സനി, അഷ്റഫ് ബാബു എന്നിവർ സംസാരിച്ചു. യൂണിറ്റ് സഭാ സമ്മേളനങ്ങൾ 22 മുതൽ 24 വരെ നടക്കുമെന്ന് അറിയിച്ചു. കർമസമിതി അംഗങ്ങളായി അഷ്റഫ് ബാബു ചെയർമാനായും, ഹമീദ് മാഷ് മണ്ണാരപ്പറമ്പ് കൺവീനറായും, നിസാർ അഹ്സനി ഫിനാൻസ് കൺവീനറായും തെരഞ്ഞെടുത്തു.