കരിമ്പയിൽ യുവാവിനെ വഴിയോരത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി


കരിമ്പ: കരിമ്പ സ്വദേശി ചിറ്റിലങ്ങാട്ട് പറമ്പിൽ 28 വയസ്സുള്ള സനൂപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പയിലെ തൃത്താല ഗവൺമെന്റ് കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

പറമ്പിൽ വിറക് ശേഖരിക്കാൻ എത്തിയ പ്രദേശവാസികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് തൃത്താല പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

മരിച്ച സനൂപ് അവിവാഹിതനാണ്. കഴിഞ്ഞ മാസം അവധിക്കായി വിദേശത്തുനിന്ന് നാട്ടിലെത്തിയതായാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം