യുദ്ധത്തിനെതിരെ ലോകസമാധാനത്തിനായി വി.ടി. ബൽറാമിന്റെ നേതൃത്വത്തിൽ പ്രഭാതനടത്തം


ഇറാൻ–ഇസ്രായേൽ–അമേരിക്ക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധത്തിനെതിരെ ലോകസമാധാനത്തിനായി ഒരുമിച്ച് ശബ്ദമുയർത്തണമെന്ന സന്ദേശവുമായി മുൻ എംഎൽഎ വി. ടി. ബൽറാംയുടെ നേതൃത്വത്തിൽ പ്രഭാതനടത്തം സംഘടിപ്പിച്ചു. സൗത്ത് തൃത്താലയിൽ ആരംഭിച്ച പരിപാടി കൂറ്റനാട് സെന്ററിൽ സമാപിച്ചു.

“യുദ്ധം വിനാശവും മരണവും മാത്രമാണ് സമ്മാനിക്കുന്നത്. മതം, ജാതി, രാജ്യം, ഭാഷ എന്നീ വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യരാശിയുടെ ഐക്യമാണ് പ്രധാനമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സംഭാഷണവും നയതന്ത്രവും സഹജീവിതവും മാത്രമാണ് ശാശ്വത പരിഹാരം” എന്ന സന്ദേശവുമായി പങ്കെടുത്തവർ സമാധാനത്തിനും നീതിക്കും മാനവികതയ്ക്കുമായി പ്രതിജ്ഞ ചൊല്ലി.

സി.വി. ബാലചന്ദ്രൻ, പി.ഇ.എ. സലാം, ഡോ. താഹിറ കല്ലുമുറിക്കൽ, ജില്ലാ പഞ്ചായത്തംഗം ടി.കെ. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ഹുസൈൻ പുളിയഞാലിൽ, യു.ടി. താഹിർ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് പ്രസിഡന്റുമാരായ ജയന്തി വിജയകുമാർ (തൃത്താല), കെ. ശശിരേഖ (പട്ടിത്തറ), റംല വീരാൻകുട്ടി (ചാലിശ്ശേരി), പി.വി. മുഹമ്മദ് അലി, കെ. വിനോദ്, മുസ്തഫ തങ്ങൾ എന്നിവരും പ്രഭാതനടത്തിൽ പങ്കെടുത്തു. സമാധാനസന്ദേശം ഉയർത്തിപ്പിടിച്ച പ്രഭാതനടത്തം ശ്രദ്ധേയമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം