
കോതച്ചിറ നോർത്ത് ഗവൺമെൻ്റ് എൽ.പി. സ്കൂളിൽ മൂന്നാം ക്ലാസിലെ “പൂമ്പാറ്റുമ്മ” എന്ന പാഠഭാഗത്തിന്റെ രചയിതാവായ ‘സുട്ടു’ എന്നറിയപ്പെടുന്ന മെയ് സിതാര അതിഥിയായി എത്തി. സ്വന്തം പാഠഭാഗത്തിന്റെ എഴുത്തുകാരിയെ നേരിൽ കാണാനും സംവദിക്കാനും കഴിഞ്ഞത് കുട്ടികൾക്ക് വലിയ ആവേശമായി. കഥയുടെ രൂപീകരണവും വായനയുടെ പ്രാധാന്യവും സുട്ടു കുട്ടികളുമായി പങ്കുവെച്ചപ്പോൾ ദിനം അവിസ്മരണീയമായി.
സുട്ടുവിന് നൽകിയ പിന്തുണയെക്കുറിച്ച് അമ്മ പാർവ്വതി സംസാരിച്ചു. കുട്ടികളിൽ വായനശീലം വളർത്തുന്നതിൽ കുടുംബത്തിന്റെ പങ്ക് നിർണായകമാണെന്ന് അവർ പറഞ്ഞു. ഈ പരിപാടിക്ക് അവസരം ഒരുക്കിയ റിട്ടയേഡ് ഹെഡ്മിസ്ട്രസ്സ് സാവിത്രി ടീച്ചർക്ക് കുട്ടികളും അധ്യാപകരും നന്ദി രേഖപ്പെടുത്തി.