ഞാങ്ങാട്ടിരിയിൽ പട്ടാപകൽ വീട്ടിൽ വൻ കവർച്ച; വീട്ടമ്മയുടെ മാല പൊട്ടിച്ചു,7 ലക്ഷത്തോളം രൂപ മോഷണം പോയി


തൃത്താല ഞാങ്ങാട്ടിരിയിൽ പട്ടാപ്പകൽ വീട്ടമ്മയുടെ മാല കവർന്നു. ഇന്ന് രാവിലെ 10:30 ക്കാണ്‌ സംഭവം. പട്ടാമ്പി തൃത്താല റോഡിൽ ബിവറേജസ് കോർപ്പറേഷന് എതിർവശത്ത് താമസിക്കുന്ന കാട്ടുപറമ്പിൽ റസാക്കിന്റെ ഭാര്യ സൽമത്തിന്റെ നാല് പവനോളം വരുന്ന മാലയാണ് കവർന്നത്. വീടിനു പുറകിൽ തുണി കഴുകിക്കൊണ്ടിരുന്ന സൽമത്തിന്റെ വായിൽ തുണി തിരുകുകയും മുഖത്ത് മുളകുപൊടി വിതറിയുമാണ് മാല പൊട്ടിച്ചത്.

ഈ സമയം മറ്റൊരാൾ വീടിന്റെ മുൻവാതിലിലൂടെ അകത്തുകയറി അലമാരയിൽ ഉണ്ടായിരുന്ന ഏഴ് ലക്ഷത്തോളം രൂപ മോഷ്ടിച്ചതായും വീട്ടുകാർ പറഞ്ഞു. തൃത്താല പോലീസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കവർച്ചാ ശ്രമത്തിനിടെ പരിക്കേറ്റ സൽമത്തിനെ ആശുപത്രിയിൽ പ്രവേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം