
പട്ടിത്തറയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പത്തടി താഴ്ചയുള്ള ഭാരതപ്പുഴയിലേക്ക് മറിഞ്ഞു. എതിരെ വന്ന ബൈക്കുമായി കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ടത്. റോഡിൽ നിന്ന് പുഴയിലേക്ക് പതിച്ച വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും അത്ഭുതകരമായി വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഷൊർണൂരിൽ നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ ഓട്ടോ ഡ്രൈവർ ഷൊർണൂർ പരുത്തിപ്പുറ സ്വദേശിയായ ശിവപ്രസാദിന് നിസ്സാര പരുക്കേറ്റു. വിവരം ലഭിച്ച ഉടൻ തൃത്താല പോലീസ് സ്ഥലത്തെത്തി ആവശ്യമായ മേൽനടപടികൾ സ്വീകരിച്ചു.