
കൂറ്റനാട്: കറുകപുത്തൂർ – പട്ടാമ്പി പാതയിൽ ചാത്തനൂർ വില്ലേജ് ഓഫീസിന് സമീപം ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഗൗരവമായി കേടുപാടുകൾക്കിരയായി. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ശേഷമാണ് സംഭവം നടന്നത്. ചാത്തനൂർ ചേമ്പ്ര ക്വാറിയിലേക്ക് പോകുകയായിരുന്ന ടോറസ് ലോറി വില്ലേജ് ഓഫീസിന് സമീപത്തെ വളവിൽ വേഗത കുറച്ചതോടെയാണ് അപകടമുണ്ടായത്.
പട്ടാമ്പി ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.കാർ ഓടിച്ചിരുന്നത് ഇട്ടോണം എ.എൽ.പി സ്കൂളിലെ പ്രധാനാധ്യാപകൻ പി.കെ. ഹരിനാരായണനാണ്. ഭാഗ്യവശാൽ അദ്ദേഹത്തിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. അപകടത്തെ തുടർന്ന് ചില സമയത്തേക്ക് റോഡിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു.
കറുകപുത്തൂർ – ചാത്തനൂർ പാതയിൽ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. നിയന്ത്രണമില്ലാതെ ചരക്ക് കയറ്റി സഞ്ചരിക്കുന്ന ലോറികൾ മറ്റു വാഹനങ്ങൾക്ക് അപകട ഭീഷണിയാകുന്നതായും, ഈ ഭാഗത്ത് അപകടങ്ങൾ പതിവായിക്കൊണ്ടിരിക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു. ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും നാട്ടുകാർ രംഗത്തെത്തി.
അപകടം സംഭവിച്ച വ്യക്തി ഞാനാണ്. വാർത്ത റീച്ച് കിട്ടുന്നതിനായി ഇല്ലാത്ത കാര്യങ്ങൾ എഴുതിച്ചേർത്തതാണ്. പരാതിയുമായി മുന്നോട്ടു പോകും
മറുപടിഇല്ലാതാക്കൂ