തൃത്താലയിൽ എൻ.ഡി.എ സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് സ്വീകരണം

കൂറ്റനാട്: മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് തൃത്താലയിൽ ഉജ്ജ്വല സ്വീകരണം. കൂറ്റനാട് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച റോഡ് ഷോ വാദ്യമേളങ്ങളും നിരവധി പ്രവർത്തകരും അകമ്പടിയായി. റോഡ് ഷോ കൂറ്റനാട് സെന്ററിൽ സമാപിച്ചു.

ബിജെപി പാലക്കാട് വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി പൂക്കാട്ടിരി ബാബു, വൈസ് പ്രസിഡണ്ട് വി ബി മുരളീധരൻ, ജില്ലാ സെക്രട്ടറി കെ വി ദിവാകരൻ, മണ്ഡലം പ്രസിഡണ്ടുമാരായ അഡ്വ. കെ വി മനോജ്, ദിനേശൻ എറവക്കാട്, ജനറൽ സെക്രട്ടറിമാരായ കെ കൃഷ്ണദാസ്, എൻ പി രാജൻ, കെ നാരായണൻകുട്ടി, രതീഷ് തണ്ണീർക്കോട്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ വി വരുൺ പ്രസാദ്, ബിജെപി ദേശീയ സമിതി അംഗം വി രാമൻകുട്ടി, അഡ്വ. രാജേഷ് വെങ്ങാലിൽ, ബി ഡി ജെ എസ് മണ്ഡലം പ്രസിഡണ്ട് സേതു ആറങ്ങോട്, ജില്ലാ സെക്രട്ടറി പ്രവീൺ, മുരളി, ലാൽ കൃഷ്ണ, കെ ജി സനൽ, സന്ദീപ് തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം