പട്ടാമ്പിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി ഷാജി റോഡ് ഷോ നടത്തി


പട്ടാമ്പി: പത്താണ്ടിന് ശേഷം പട്ടാമ്പി നിയോജക മണ്ഡലം തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി ഷാജി നേതൃത്വത്തിൽ നടന്ന റോഡ് ഷോ ശ്രദ്ധേയമായി. മേലെ പട്ടാമ്പി കൂൾ സിറ്റിയിൽ നിന്ന് പട്ടാമ്പി ബസ് സ്റ്റാൻ്റ് വരെ പെരുന്നാൾ സായാഹ്നത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

ജനങ്ങളിൽ നിന്ന് ലഭിക്കുന്ന വലിയ പിന്തുണ തന്നെ വിജയത്തിലേക്ക് നയിക്കുമെന്ന് ടി.പി ഷാജി പറഞ്ഞു. യു.ഡി.എഫ് നേതൃത്വവും ജനങ്ങളും തനിക്കു നൽകിയ വിശ്വാസം കാത്തുസൂക്ഷിച്ച് വലിയ ഭൂരിപക്ഷത്തിൽ പട്ടാമ്പി തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

റോഡ് ഷോയ്ക്ക് യു.ഡി.എഫ് നേതാക്കളായ കെ.പി ബാപ്പുട്ടി, കമ്മുക്കുട്ടി എടത്തോൾ, പി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ, എ.പി രാമദാസ് മാസ്റ്റർ, കെ.ആർ നാരായണ സ്വാമി, ജിതേഷ് മോഴിക്കുന്നം, വി.എം മുഹമ്മദലി, കെ.ടി.എ ജബ്ബാർ, പി.ടി കുഞ്ഞാനു മാസ്റ്റർ, സി.എ സാജിദ്, അഡ്വ. പി. രാമദാസ്, എം. രാധാകൃഷ്ണൻ, മുസ്തഫ മാസ്റ്റർ, അഡ്വ. മുഹമ്മദലി മാറ്റാത്തടം, സി.ടി ഉമ്മർ, അസീസ് പടന്ന, ഇ.കെ ഷാജി, രവീന്ദ്രനാഥ് എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം