
കൂറ്റനാട്: ഇടത് പക്ഷ സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ കൂറ്റനാട് സെൻ്ററിൽ ഇടതുപക്ഷ മുന്നണി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ഥാനാർഥിയുമായി ആഹ്ലാദ പ്രകടനം നടന്നു. തൃത്താലയിൽ എം.ബി രാജേഷ് തുടരും എന്ന പ്ലക്കാർഡും ബാനറുകളുമായി നൂറ് കണക്കിന് പ്രവർത്തകരാണ് ജാഥയിൽ നിറഞ്ഞത്.
സി.പി.എം.ജില്ലാ സെക്രട്ടേറിയറ്റം ഗംഎം.ആർ. മുരളി സ്ഥാനാർഥി എം.ബി. രാജേഷിനെ ഹാരാർപ്പണം നൽകി സ്വീകരിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി ടി.പി. മുഹമ്മദ്, സി.പി.എം.ജില്ലാ കമ്മിറ്റി അംഗം പി.എൻ.മോഹനൻ, എം.കെ. പ്രദീപ്, വി.പി. റജീന, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ടി.പി. ഷെഫീഖ്, കെ.എ.ഷംസു എ.കെ.ഷാനിബ് എന്നിവർ നേതൃത്വം നൽകി.