കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജിവെച്ചു. പദവിയിലേറി മൂന്നര വര്‍ഷത്തിന് ശേഷമാണ് രാജി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം കടക്കവെയാണ് ആനന്ദബോസിന്റെ അപ്രതീക്ഷിത രാജി. മതിയാവോളം സമയം ഗവര്‍ണര്‍ പദവിയില്‍ താന്‍ പിന്നിട്ടതായി സി വി ആനന്ദബോസ് പിടിഐയോട് പ്രതികരിച്ചു.