
തൃത്താല: തൃത്താല ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റംസാൻ റിലീഫ് 2026 പരിപാടിയുടെ ഉദ്ഘാടനം തൃത്താല മുൻ എംഎൽഎ വി.ടി ബൽറാം നിർവഹിച്ചു. സമൂഹത്തിലെ പിന്നാക്ക കുടുംബങ്ങൾക്ക് ആശ്വാസമായിടുന്ന വിവിധ സഹായ പദ്ധതികളാണ് റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്.
ജില്ല പഞ്ചായത്ത് അംഗം ഇസ്മായിൽ വിളയൂർ മർഹൂം ഉണ്ണീൻ കുട്ടി സാഹിബിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. തൃത്താല പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കുള്ള റംസാൻ കിറ്റുകളുടെ വിതരണ ഉദ്ഘാടനം സെന്റർ വർക്കിങ്ങ് പ്രസിഡണ്ട് എം. പി. സെയ്താലിപ്പു നിർവഹിച്ചു.രോഗികൾക്കുള്ള ചികിത്സ ധനസഹായ വിതരണദ്ഘാടനം തൃത്താല ഗ്രാമപഞ്ചായത്ത് അംഗം പത്തിൽ അലി നിർവഹിച്ചു.
സെന്റർ ജനറൽ സെക്രട്ടറി പി. വി. ബീരാവുണ്ണി സ്വാഗതം പറഞ്ഞ യോഗത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ. വി. ഹിളർ അധ്യക്ഷത വഹിച്ചു. വിവിധ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങ് ശ്രദ്ധേയമായി. കെ. വി. മുസ്തഫ, പത്തിൽ അലി, എം. എൻ. നൗഷാദ് മാസ്റ്റർ, യു. ടി. താഹിർ, എം. എൻ. കുഞ്ഞാലു, തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സുജാത, വാർഡ് മെമ്പർ ഷബ്ന നിഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. ട്രഷറർ എം. അഷ്റഫലി നന്ദി അറിയിച്ചു.