കേന്ദ്ര ബജറ്റിലെ അവഗണന; കപ്പൂർ ബ്ലോക്ക് കോൺഗ്രസിന്റെ പ്രതിഷേധ സദസ്സ്


കുമരനെല്ലൂർ: കഴിഞ്ഞദിവസം കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചതിനെതിരെ കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുമരനെല്ലൂർ സെന്ററിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി. മാധവദാസ് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റഷീദ് കൊഴിക്കര അധ്യക്ഷത വഹിച്ചു.

ജസീർ മുണ്ടറോട്ട്, പി. രാജീവ്, മുരളീധരൻ മൂത്താട്ട്, സി.കെ. കുഞ്ഞ് മുഹമ്മദ്, കെ.പി.എം. ഷെരീഫ്, നാസർ കപ്പൂർ, സി.പി. മോഹനൻ, കെ. അസൈനാർ, ജമാൽ ആളത്ത്, കെ. സുജയൻ, ശരീഫ് അന്നിക്കര, കെ.പി. അജീഷ്, എ. രവി, ടി.എം. ഉണ്ണികൃഷ്ണൻ, കെ. യൂസഫ്, എം.സി. നൗഷാദ്, സജി കപ്പൂർ എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം