
കക്കാട്ടിരി: യുഎഇ മഹല്ല് കമ്മിറ്റി നിർമ്മിച്ച കക്കാട്ടിരി ജുമാ മസ്ജിദ് കവാടം മഹല്ലിന് സമർപ്പിച്ചു. കക്കാട്ടിരി മഹല്ല് ഖത്തീബ് അബ്ബാസ് മളാഹിരി ഉസ്താദ് കവാടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. യുഎഇ മഹല്ല് പ്രസിഡന്റ് ഒ.വി. സൈനുദീന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഒട്ടനവധി പ്രവാസികളും നാട്ടുകാരും പങ്കെടുത്തു.
പരിപാടിയോട് അനുബന്ധിച്ച് സുഹൈൽ ഫൈസി കുരിയാട് സംഘത്തിന്റെ നേതൃത്വത്തിൽ ഇശൽ വിരുന്നും സംഘടിപ്പിച്ചു. 70 വയസ് പിന്നിട്ട 50 മുതിർന്ന പ്രവാസികളെ ചടങ്ങിൽ ആദരിച്ചു. മഹല്ലിലെ 25 ഓളം പാവപ്പെട്ട കുടുംബങ്ങൾക്ക് പെൻഷനും ചികിത്സാ ചിലവിനുമായി 50,000 രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു.
ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന യുഎഇ മഹല്ല് കമ്മിറ്റിയെ കക്കാട്ടിരി മഹല്ല് ജമാഅത്ത് കമ്മിറ്റിയും നാട്ടുകാരും പ്രശംസിച്ചു. നാട്ടിലുള്ള എല്ലാ പ്രവാസി സുഹൃത്തുക്കളും പരിപാടിയിൽ സന്നിഹിതരായിരുന്നു.ചടങ്ങിൽ സി.വി. ഉസ്മാൻ സ്വാഗതവും കെ.വി. മുസ്തഫ നന്ദിയും പറഞ്ഞു.
