തണ്ണീർക്കോട് വാഹനാപകടം: വയോധികയ്ക്ക് ദാരുണാന്ത്യം


തണ്ണീർക്കോട്: ഇന്ന് രാവിലെ തണ്ണീർക്കോട് പ്രദേശത്ത് ഉണ്ടായ വാഹനാപകടത്തിൽ കളരിക്കൽ വീട്ടിൽ സാവിത്രി (64) ദാരുണമായി മരണപ്പെട്ടു. കൂറ്റനാട് ഭാഗത്ത് നിന്ന് തണ്ണീർക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ട്രാക്ടർ റോഡ് ക്രോസ് ചെയ്യുന്നതിനിടെ സാവിത്രിയെ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാവിത്രിയെ ഉടൻ കൂറ്റനാട് മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃത്താല പോലീസ് അപകടസ്ഥലത്തെത്തി പരിശോധന നടത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം