തിരുമിറ്റക്കോട് വീടിന്റെ വാതിൽ കുത്തിത്തുറന്ന് കവർച്ച; 16 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി

ചാലിശ്ശേരി: തിരുമിറ്റക്കോട് പ്രദേശത്ത് വീടുതുറന്ന് വൻ കവർച്ച. തിരുമിറ്റക്കോട് മുത്തുക്കാട്ടിൽ വീട്ടിൽ ജനുവരി 30-ന് വൈകിട്ട് 6.30 മുതൽ 31-ന് രാവിലെ 8 മണി വരെയുള്ള സമയത്തിനിടെയാണ് സംഭവം. വീട്ടിൽ ആളില്ലാത്ത സമയം മുതലെടുത്ത് മോഷ്ടാക്കൾ വീട്ടിന്റെ മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറി. തുടർന്ന് ബെഡ്‌റൂമിലെ അലമാര കുത്തിത്തുറന്ന്, അവിടെ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർന്നു.

ഏകദേശം 20 പവൻ തൂക്കം വരുന്ന, 16 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. കാൽക്കണ്ണി, സ്വർണമാലകൾ, വളകൾ, കാതലകൾ, വിരൽമോതിരങ്ങൾ, ലോക്കറ്റുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്.

സംഭവത്തിൽ ചാലിശ്ശേരി പോലീസ് BNS 331(4), 334(1), 305 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി പരിസര പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നതായും പോലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം