പട്ടാമ്പി ∙ മേലെ പട്ടാമ്പി ജംക്‌ഷനിൽ പെരിന്തൽമണ്ണ റോഡിലുള്ള ട്രാഫിക് സിഗ്നൽ ലൈറ്റ് നീക്കം ചെയ്തു. കഴിഞ്ഞ ദിവസം ലോറി ഇടിച്ചതിനെത്തുടർന്നു സിഗ്നൽ പോസ്റ്റിന്റെ അടിത്തറയ്ക്കു ബലക്ഷയം സംഭവിച്ചതിനെത്തുടർന്നാണു പോസ്റ്റ് നീക്കിയത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റിനു ചരിവുണ്ടായി. തുടർന്ന് സിഗ്നൽ പോസ്റ്റ് സ്ഥാപിച്ച കമ്പനി അധികൃതർ എത്തിയാണു പോസ്റ്റ് നീക്കിയത്. ഗ്യാസ് വെൽഡർ ഉപയോഗിച്ചു പോസ്റ്റ് മുറിക്കുകയും ക്രെയിൻ ഉപയോഗിച്ചു നീക്കുകയും ചെയ്തു. പോസ്റ്റ് നീക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നിലവിലെ അടിത്തറ പൊളിച്ചു മാറ്റി പുതിയതു നിർമിച്ചു സിഗ്നൽ പോസ്റ്റ് വൈകാതെ പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു
