
തൃത്താല: തൃത്താല മണ്ഡലത്തിലെ കപ്പൂർ പഞ്ചായത്തിലെ പള്ളങ്ങാട്ടുചിറ പ്രദേശത്തെ ചിറക്കുളം 84 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചു. കാലങ്ങളായി ശോചനീയാവസ്ഥയിലായിരുന്ന ചിറക്കുളത്തിന്റെ നവീകരണം തൃത്താല എം.എൽ.എയും മന്ത്രിയുമായ എം.ബി. രാജേഷിന്റെ നേതൃത്വത്തിലാണ് നടപ്പാക്കിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മാർച്ച് 22-നു ലോക ജലദിനത്തിൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് ചിറക്കുളം നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കിയത്. ചിറക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടൊപ്പം അനുബന്ധമായി നിർമിച്ച റോഡും ഉൾപ്പെടുന്നു.
ചിറക്കുളത്തിന്റെ നവീകരണവും അനുബന്ധ റോഡിന്റെയും ഉദ്ഘാടനം ഫെബ്രുവരി 6-ന് വൈകിട്ട് 4 മണിക്ക് ബഹുമാനപ്പെട്ട മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.