തൃത്താല: കൂട്ടുപാത വട്ടുള്ളിയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടന്നതായി പരാതി. ഫെബ്രുവരി 4ന് വൈകിട്ട് 6.30 മുതൽ ഫെബ്രുവരി 5ന് രാവിലെ 6.45 വരെ ഇടവേളയിലാണ് മോഷണം നടന്നതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം തൊട്ടടുത്ത തിരുമിറ്റക്കോടും വീട് കുത്തി തുറന്ന് മോഷണം നടത്തിയിരുന്നു.
വീടിന്റെ പുറകുവാതിൽ പൊളിച്ച് അകത്ത് കടന്ന അജ്ഞാതർ ഹാളിൽ സ്ഥാപിച്ചിരുന്ന എൽസിഡി ടെലിവിഷനും അതോടൊപ്പം ഘടിപ്പിച്ചിരുന്ന സിസിടിവി ക്യാമറയുടെ ഡി.വി.ആറും മോഷ്ടിച്ചു. വീടിനുള്ളിലെ ഏഴ് മുറികളുടെ വാതിലുകൾ പൊളിച്ച് നശിപ്പിച്ചതായും പരാതിയിൽ പറയുന്നു. മോഷണത്തിലും നാശനഷ്ടങ്ങളിലും ചേർത്ത് ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ തൃത്താല പോലീസ് ക്രൈം നമ്പർ 67/2026 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 331(4), 305(a), 334(2), 324(5) വകുപ്പുകൾ പ്രകാരമാണ് കേസ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
