ആറങ്ങോട്ടുകരയിൽ വാഹനാപകടം; ലോറി മറിഞ്ഞു

തിരുമിറ്റക്കോട്:പാലക്കാട് ഫുഡ് കോർപ്പറേഷനിൽ നിന്നു ഗോതമ്പ് കയറ്റി അമൃത പൊടി ഉൽപാദന കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന ലോറിയാണ് ആറങ്ങോട്ടുകരയിൽ അപകടത്തിൽപ്പെട്ടത്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽ ഉൾപ്പെടുന്ന ആറങ്ങോട്ടുകര പഴയ സത്യം ടാക്കീസിന് സമീപമുള്ള വളവിൽ ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.

പട്ടാമ്പി ഭാഗത്തുനിന്ന് അപകടകരമായി എത്തിയ കാറിനെ ഇടിക്കാതിരിക്കാൻ ലോറി വെട്ടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് ലോറി ഡ്രൈവറായ പറളി സ്വദേശി ഷാജി (50) പറഞ്ഞു. അപകടത്തിൽ ആളപായമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം