
തൃത്താല: തൃത്താല–പടിഞ്ഞാറങ്ങാടി റോഡിൽ നവീകരണ പ്രവർത്തികളുടെ ഭാഗമായി ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഫെബ്രുവരി 3 മുതൽ 7 വരെ റോഡിലൂടെ ഗതാഗതം പൂർണമായും നിരോധിക്കും.
പ്രവർത്തന കാലയളവിൽ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി വാഹനയാത്രികർ മറ്റു പകരം റോഡുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.