
ചാലിശ്ശേരി കുവൈറ്റ് പ്രവാസി കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം ജനുവരി 9 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഫഹാഹീലിലുള്ള തക്കാരാ ഹോട്ടലിൽ വെച്ച് നടന്നു. 25 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ജയേട്ടൻ ഫാമിലി, മിർഷാദ് ഫാമിലി, ഷാഫി ഫാമിലി, നഹാസ് ഫാമിലി എന്നിവരും പങ്കെടുത്തു.യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി ലത്തീഫ് ചാലിശ്ശേരി, വൈസ് പ്രസിഡന്റായി സാലു ചാലിശ്ശേരി, സെക്രട്ടറിയായി അബ്ദുൾ കരീം പെരുമണ്ണൂർ, ജോയിന്റ് സെക്രട്ടറിയായി സുധീഷ് ചാലിശ്ശേരി, ട്രഷററായി മനോജ് ചാലിശ്ശേരി എന്നിവരെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.
കൂടാതെ രക്ഷാധികാരികളായി മുഹമ്മദ്ക്ക മുക്കിലപീടിക, നസീർ ആലിക്കര, സത്യൻ ചാലിശ്ശേരി എന്നിവരെയും തെരഞ്ഞെടുത്തു.യോഗത്തിൽ കൂട്ടായ്മയുടെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ചും വിശദമായ ചർച്ചകൾ നടന്നു.
അത് ന്നന്നായി
മറുപടിഇല്ലാതാക്കൂ