പട്ടാമ്പി: അന്താരാഷ്ട്ര അറബിഭാഷ ദിനാചരണത്തോടനുബന്ധിച്ച് ഭാഷാ പരിപോഷണവും അറബി ഭാഷയുടെ ഉയർച്ചയും ലക്ഷ്യമാക്കി പട്ടാമ്പി ഉപജില്ല കെ.എ.ടി.എഫ് അലിഫ് വിംഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാഗസിൻ നിർമ്മാണ മത്സരം ജി.യു.പി.എസ് നരിപ്പറമ്പിൽ പ്രൗഢഗംഭീരമായി നടന്നു. അലിഫ് വിംഗ് കൺവീനർ പി. ടി. ഫുആദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ അലിഫ് വിംഗ് ചെയർമാൻ നൂർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി. എ. റസാക്ക് (KATF പാലക്കാട് ജില്ലാ ട്രഷറർ) ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇ. ടി. സമദ് (KATF പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി), കെ. ഫൈസൽ (KATF ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്), സി. എ. ഖാദർ (KATF ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡന്റ്), സയ്യിദ് ഷിഹാബുദ്ധീൻ തങ്ങൾ (KATF പട്ടാമ്പി ഉപജില്ല പ്രസിഡന്റ്), ഇബ്രാഹിം ബാദുഷ (KATF പട്ടാമ്പി ഉപജില്ല സെക്രട്ടറി), മെഹബൂബ് (KATF പട്ടാമ്പി ഉപജില്ല ട്രഷറർ), കെ. സുമയ്യ (KATF പട്ടാമ്പി ഉപജില്ല വനിതാ വിംഗ് കൺവീനർ), കെ. അസ്ഹർ, കെ. മുഹമ്മദ് ശിഹാബുദ്ദീൻ (ഇരുവരും KATF പട്ടാമ്പി ഉപജില്ല എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവർ ആശംസകൾ നേർന്നു. എം. ഹബീബുള്ള നന്ദി പ്രകാശിപ്പിച്ചു.
മത്സരഫലമായി എൽ.പി വിഭാഗത്തിൽ എ.എം.എൽ.പി.എസ് ശങ്കരമംഗലം ഒന്നാം സ്ഥാനവും, എസ്.വി.എ. എൽ.പി.എസ് ചെമ്പുലങ്ങാട് രണ്ടാം സ്ഥാനവും, വി.വി.എ യു.പി.എസ് കാരക്കുത്തങ്ങാടി മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ വി.വി.എ യു.പി.എസ് കാരക്കുത്തങ്ങാടി ഒന്നാം സ്ഥാനവും ജി.യു.പി.എസ് നരിപ്പറമ്പ് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ് വിളയൂർ ഒന്നാം സ്ഥാനവും പി.ടി.എം.വൈ.എച്ച്.എസ്.എസ് എടപ്പലം രണ്ടാം സ്ഥാനവും നേടി.
