കുടുംബശ്രീ സരസ് മേള: ‘തൃത്താലയുടെ ചരിത്ര വഴികൾ’ സെമിനാർ ശ്രദ്ധേയമായി

തൃത്താലയിലെ ചാലിശ്ശേരിയിൽ നടക്കുന്ന കുടുംബശ്രീ സരസ് മേളയുടെ രണ്ടാം ദിനത്തിൽ സംഘടിപ്പിച്ച ‘തൃത്താലയുടെ ചരിത്ര വഴികൾ’ സെമിനാർ ശ്രദ്ധേയമായി. സമൂഹത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പുരോഗമനപരമായ ആശയങ്ങളിലൂടെ മാറ്റിയ നവോത്ഥാന നായകരുടെ സംഭാവനകളെ വീണ്ടെടുക്കുന്ന വേദിയായി സെമിനാർ മാറി. കേരളീയ സാമൂഹ്യ വികസന ചരിത്ര നിർമ്മിതിയിൽ അവർ നൽകിയ പങ്ക് വിശദമായി അവതരിപ്പിച്ചു.

അമ്മു സ്വാമിനാഥൻ വേദി രണ്ടിൽ നടന്ന സെമിനാറിന് ടി.കെ. നാരായണദാസ് മോഡറേറ്ററായി. ‘തൃത്താലയുടെ ചരിത്ര വഴികൾ’ എന്ന വിഷയത്തിൽ ഡോ. അജിത് കൊളാടി, ‘ഭൂപരിഷ്‌കരണവും സാമൂഹ്യ മാറ്റങ്ങളും’ എന്ന വിഷയത്തിൽ ഡോ. കെ. രാജൻ, ‘നിളാ നദീതടത്തിലെ ഇരുമ്പുയുഗവും മഹാശിലാ സംസ്കാരവും’ എന്ന വിഷയത്തിൽ ഡോ. സി.പി. രമ്യ എന്നിവർ പ്രഭാഷണം നടത്തി.

ഡോ. കെ.കെ. രാമചന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീരേഖ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം