ചാലിശ്ശേരി ദേശീയ സരസ് മേള; കുടുംബശ്രീ മെഗാ ഫുഡ് കോർട്ടിൽ ആദ്യ ദിനം റെക്കോർഡ് വിൽപ്പന


ചാലിശ്ശേരി മുലയം പറമ്പ് മൈതാനിയിൽ നടക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേളയിലെ കുടുംബശ്രീ മെഗാ ഫുഡ് കോർട്ടിൽ ആദ്യ ദിനം റെക്കോർഡ് വിൽപ്പന നടന്നു. ഭക്ഷ്യ വിപണനത്തിലൂടെ 6.11 ലക്ഷം രൂപയാണ് കുടുംബശ്രീ ആദ്യ ദിനം നേടിയത്.

2025 ജനുവരിയിൽ ചെങ്ങന്നൂരിൽ നടന്ന ദേശീയ സരസ് മേളയിലെ ആദ്യ ദിന ഭക്ഷ്യമേള വിൽപ്പനയായ 5.31 ലക്ഷം രൂപയെ മറികടക്കാൻ ഇത്തവണ ചാലിശ്ശേരിയിലെ സരസ് മേളയ്ക്ക് കഴിഞ്ഞു.

സംസ്ഥാനതലത്തിൽ കോഴിക്കോട് ജില്ലയിലെ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ മലബാർ വിഭവങ്ങൾ 52,020 രൂപയുടെ വിൽപ്പന നേടി ആദ്യ ദിനം ഒന്നാം സ്ഥാനത്തെത്തി. 47,450 രൂപയുടെ വിൽപ്പനയോടെ പാലക്കാട് ജില്ല രണ്ടാം സ്ഥാനവും 43,300 രൂപ നേടി കോട്ടയം ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇതര സംസ്ഥാന ഫുഡ് സ്റ്റാളുകളിലെ വിഭവങ്ങൾക്കും മികച്ച ആവശ്യമാണ് ലഭിച്ചത്. ആദ്യ ദിനം 1.94 ലക്ഷം രൂപയുടെ വിഭവങ്ങളാണ് ഇതര സംസ്ഥാന സ്റ്റാളുകളിൽ നിന്ന് വിറ്റുപോയത്. രാജസ്ഥാനിലെ ഗ്രാമീണ സ്വയം സഹായ സംഘങ്ങളിലെ വനിതകൾ തയ്യാറാക്കിയ വിഭവങ്ങൾ 27,840 രൂപയുടെ വിൽപ്പന നേടി. തമിഴ്‌നാട് സ്റ്റാളുകൾക്ക് 25,620 രൂപയും ഉത്തരാഖണ്ഡിലെ സംരംഭകർക്ക് 24,100 രൂപയും ലഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം