
ദുബൈ കെ എം സി സി തൃത്താല മണ്ടലം ഒരുക്കുന്ന പ്രൗഢോജ്ജ്വല ഫെസ്റ്റിന് ഇന്ന് അൽ ഖുസൈസ് വുഡ്ലെംപാർക്ക് സ്കൂൾ വേദിയാകുന്നു. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങി രാത്രി വൈകിയവസാനിക്കുന്ന തരത്തിലാണ് പ്രോഗ്രാം ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് കമ്മിറ്റി ഭാരവാഹികളറിയിച്ചു.
കേരളപ്പെരുമയും തൃത്താല പ്പൊലിമയും വിളിച്ചോതുന്ന വിവിധയിനം കലാ കായിക മത്സര പരിപാടികൾ ഉൾക്കൊള്ളിച്ചുള്ള പരിപാടിയിലേക്ക് എല്ലാ പ്രവാസി തൃത്താലക്കാരെയും ക്ഷണിക്കുന്നതായും ഭാരവാഹികളറിയിച്ചു.