ആറങ്ങോട്ടുകര: ആറങ്ങോട്ടുകര സെന്ററിലും പരിസര പ്രദേശങ്ങളിലും തെരുവുനായകൾ ആളുകളെയും വ്യാപാരികളെയും മറ്റ് മൃഗങ്ങളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റ് പ്രസിഡന്റ് എ.കെ. അബൂബക്കറിന്റെ നേതൃത്വത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കുമാറിനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. വിബിലേഷിനുമാണ് പരാതി നൽകിയത്.
ജനുവരി 13-ന് നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, തെരുവുനായ ശല്യം നിയന്ത്രിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അഞ്ചാം വാർഡ് മെമ്പർ കെ.പി. ജിഷയുടെ സാന്നിധ്യത്തിൽ സംഘടന ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ എത്രയും പെട്ടെന്ന് നിയമ നിർമാണം നടത്തണം. കഴിഞ്ഞ ദിവസങ്ങളിൽ പുറപ്പെടുവിച്ച സുപ്രീം കോടതിവിധി കൂടി ഉയർത്തി കാണിക്കാല്ലോ.
മറുപടിഇല്ലാതാക്കൂ