
തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച പട്ടിത്തറ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ആലൂർ ഒരുമയുടെ ആഭിമുഖ്യത്തിൽ ജനകീയ സ്വീകരണം സംഘടിപ്പിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ പരിശീലകൻ ദിനചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിരേഖ, അംഗങ്ങളായ വിനോദ് കാങ്കത്ത്, കെ.പി. രാധ, എ.ഒ. കോമളവല്ലി, പി.പി. സുനിത്ത് കുമാർ, എം.പി. മനോജ്, പി.ടി. ബിന്ദു, ടി.പി. അബ്ദുൾ റഹ്മാൻ, സി.വി. റീന, റസിയ അബൂബക്കർ, കെ.കെ. ഷമീർ തുടങ്ങിയവർ തങ്ങളുടെ വികസന കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മാളിയേക്കൽ ബാവ, അഡ്വ. മായ അശോകൻ, വായനശാല പ്രസിഡന്റ് എ.പി. കുഞ്ഞപ്പ എന്നിവർ പരിപാടിക്കും ആലൂർ ഒരുമയ്ക്കും ആശംസകൾ നേർന്ന് സംസാരിച്ചു. ആലൂർ ഒരുമ പ്രസിഡന്റ് പ്രേംകുമാർ മേനകത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജിത് പണിക്കർ സ്വാഗതവും സെക്രട്ടറി കെ. മുഹമ്മദ് ഷമീർ നന്ദിയും പറഞ്ഞു.
ട്രഷറർ എ.പി. ഉദയൻ, പ്രവർത്തകസമിതി അംഗങ്ങളായ എം. പുഷ്പ, ബിന്ദു, കെ. ഫൈസൽ, അച്ചു ബാലകൃഷ്ണൻ, എം.കെ. നാസർ, സതീശൻ, എ.വി. ശിവരാമൻ, ഖാദർ കക്കാട്ടിരി, കെ. മുഹമ്മദ് അഷ്‌റഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.