
കൂറ്റനാട്: തൃത്താല ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർത്ഥി കൂറ്റനാട് ഡിവിഷൻ അംഗം പി ആർ കുഞ്ഞുണ്ണി മത്സരിക്കും. നാളെ കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന തെരഞ്ഞെടുപ്പിലാണ് പ്രസിഡണ്ടിനെ തീരുമാനിക്കുക.
തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ ആകെ 16 സീറ്റുകളിൽ എൽഡിഎഫ് - യുഡിഎഫ് മുന്നണികൾ എട്ടു വീതം സീറ്റുകൾ നേടി സമനില നേടിയതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിനു ശേഷം നറുക്കെടുപ്പ് നടത്താനുള്ള സാധ്യതയാണ് നിലവിലുള്ളത്.