ദേശീയ സരസ് മേള: മണ്ഡലതല ജനകീയ ശുചികരണത്തിന് തുടക്കമായി


ജനുവരി രണ്ടു മുതൽ ചാലിശ്ശേരിയിൽ നടക്കുന്ന ദേശീയ സരസ് മേളയ്ക്ക് മുന്നോടിയായുള്ള ജനകീയ ശുചീകരണത്തിൻ്റെ മണ്ഡലതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു. സരസ് മേളയുടെ ഭാഗമായി നടക്കുന്ന ആദ്യ പ്രവർത്തനമായ ശുചീകരണം നാടിന് തന്നെ മാതൃകയായി മാറണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 

സരസ്സ്മേളയെ വരവേൽക്കാൻ വൃത്തിയുള്ള തൃത്താല എന്ന സന്ദേശമുയർത്തിയാണ് ശുചീകരണ - സൗന്ദര്യവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.ഇന്ന് മണ്ഡലതലത്തിൽ

(ഡിസംബർ 28ന് ) ഏകദിന ശുചീകരണ യജ്ഞവും നടത്തും. മണ്ഡലത്തിലെ എല്ലാ വാർഡുകൾ ഉൾപ്പെടെ പ്രധാനപ്പെട്ട കേന്ദ്രങ്ങളെല്ലാം ഇതിൻ്റെ ഭാഗമായി ശുചീകരിക്കും.

കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി ജനുവരി രണ്ട് മുതൽ 11 വരെ ചാലിശ്ശേരി മുലയംപറമ്പ് മൈതാനിയിൽ പത്തു ദിവസങ്ങളിലായാണ് ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലെയും രുചിവൈവിധ്യം വിളമ്പുന്ന മെഗാ ഇന്ത്യൻ ഫുഡ്കോർട്ട്, പ്രശസ്തരായ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സംഗീത നൃത്തനിശകൾ, പ്രാദേശിക കലാകാരന്മാരുടേയും കലാകാരികളുടേയും കുടുംബശ്രീ അംഗങ്ങളുടെയും വൈവിധ്യമാർന്ന കലാവിഷ്ക്കാരങ്ങൾ, തൃത്താല മണ്ഡലത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ആദരസന്ധ്യകൾ, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, പുഷ്‌പമേള, ഹാപ്പിനെസ് കോർണർ തുടങ്ങിയവ മേളയുടെ പ്രത്യേകതകളാണ്.

ചാലിശ്ശേരി സെൻ്ററിൽ നടന്ന ശുചീകരണ പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി അധ്യക്ഷനായി.

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ആനി വിനു,കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി ഉണ്ണികൃഷ്ണൻ,നവകേരളം കോർഡിനേറ്റർ പി സെയ്തലവി, സിഡിഎസ് വൈസ് ചെയർപേഴ്സൺ ലളിത സുന്ദരൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കുഞ്ഞുകുട്ടൻ, പഞ്ചായത്തംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ , വിവിധ ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം