ചാലിശ്ശേരി പള്ളിവികാരി ഫാദർ ബിജുമൂങ്ങാംകുന്നേലിന് യാത്രയയപ്പ് നൽകി

ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിവികാരി ഫാദർ ബിജുമൂങ്ങാംകുന്നേലിന് യാത്രയയപ്പ് നൽകി. ഞായറാഴ്ച രാവിലെ കുർബ്ബാനക്ക് ശേഷം നടന്ന യാത്രയപ്പ് സമ്മേളനത്തിന് തൃശൂർ ഭദ്രാസന കൗൺസിൽ അംഗം സി.യു രാജൻ അധ്യഷനായി.

ഇടവകയുടെ ഉപഹാരം ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവർ ചേർന്ന് വികാരിക്ക് കൈമാറി. ഇടവകയ്ക്ക് കീഴിലുള്ള ഭക്തസംഘടനകൾ , കുടുംബയൂണിറ്റ് എന്നിവർ ഉപഹാരങ്ങൾ നൽകി.

മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.എ. ഏലീയാസ് , തമ്പി കൊള്ളന്നുർ , കെ.സി ആൻ്റണി , സി.വി.ഷാബു എന്നിവർ സംസാരിച്ചു. വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ മറുപടി പ്രസംഗം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം