
തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ സക്കീനയെ തെരഞ്ഞെടുത്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് വൈസ് പ്രസിഡന്റ് സ്ഥാനം തെരഞ്ഞെടുത്തത്. മാരായകുന്ന് ഡിവിഷൻ അംഗമാണ് സക്കീന
ഇന്ന് ഉച്ചക്ക് മണിക്ക് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സക്കീനക്കും എൽഡിഎഫ്സ്ഥാനാർത്ഥിയായ എം രജിഷക്കും എട്ടു വീതം വോട്ടുകൾ നേടിയതിന്റെ അടിസ്ഥാനത്തിൽ നറുക്കെടുപ്പിലൂടെയാണ് സക്കീനക്ക് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.