തൃത്താല: കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ ബുൾഡോസർ രാജിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്.ഡി.പി.ഐ തൃത്താല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകുന്നേരം തൃത്താലയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
നീതിക്ക് നിരക്കാത്ത രീതിയിൽ വീടുകളും കെട്ടിടങ്ങളും തകർക്കുന്ന നടപടികൾ ജനാധിപത്യ വിരുദ്ധമാണെന്നും, ബി.ജെ.പി ഭരണകൂടത്തിന്റെ അതേ പാതയിലാണ് കർണാടകയിലെ കോൺഗ്രസ് സർക്കാരും സഞ്ചരിക്കുന്നതെന്നും പ്രതിഷേധ പ്രകടനത്തിലൂടെ പ്രവർത്തകർ വിളിച്ചുപറഞ്ഞു. സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഇത്തരം ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം.
ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടന്ന പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് നാസർ തൃത്താല, മണ്ഡലം വൈസ് പ്രസിഡന്റ് അഷ്റഫ് പള്ളത്ത്, മുഹമ്മദലി പരുതൂർ, മുസ്തഫ കുമ്പിടി തുടങ്ങിയവർ നേതൃത്വം നൽകി.

സർക്കാർ ഭൂമി കയ്യേറി അതിനകത്ത് പെര കെട്ടി താമസിക്കുന്നത് തെറ്റാണെന്ന് ഈ രോഹിങ്ഖ്യൻസിന് അറിയുമായിരുന്നില്ലേ? അതോ സ്ഥിരം തൊഴിൽ ആവർത്തനമോ?
മറുപടിഇല്ലാതാക്കൂ