നാഗ്പൂർ: മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മലയാളി പുരോഹിതനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ 12 പേർക്കെതിരെ കേസ്. പുരോഹിതനും ഭാര്യയും ഉൾപ്പെടെയാണ് 12 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്രിസ്മസ് പ്രാർത്ഥനാ യോഗം നടന്ന വീടിൻ്റെ ഉടമസ്ഥനും ഭാര്യയ്ക്കും എതിരെയും കേസെടുത്തിട്ടുണ്ട്.
അറസ്റ്റിലായ പുരോഹിതനെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ നാല് പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ അറസ്റ്റ് പുരോഹിതൻ, ഭാര്യ, പ്രദേശത്തുള്ള വിശ്വാസികളായ നാല് പേർ, വീട്ടുടമ, ഭാര്യ, പോലീസ് സ്റ്റേഷനിൽ പുരോഹിതനെയും പിടിയിലായവരേയും അന്വേഷിച്ചെത്തിയ നാല് പേർ എന്നിവരെയാണ് പൊലീസ് പ്രതിചേർത്തിരിക്കുന്നത്.
നിർബന്ധിത മതപരിവർത്തനം ആരോപിച്ചാണ് മഹാരാഷ്ട്രയിൽ മലയാളി വൈദികനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം അമരവിള സ്വദേശിയും നാഗ്പൂർ മിഷനിലെ സിഎസ്ഐ വൈദികനുമായ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെയായിരുന്നു അറസ്റ്റ് ചെയ്തത്.നാഗ്പൂരിലെ ഷിംഗോഡിയിൽ ക്രിസ്മസ് പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.
