തൃത്താലയിൽ മിഠായി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായ പരാതിയെ തുടർന്ന് കേസെടുത്തു

 


തൃത്താലയിൽ ഒരു സ്കൂളിന് സമീപം കട നടത്തുന്നയാളുടെ പേരിൽ വിദ്യാർഥികൾക്ക് മിഠായി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിൽ പോലീസ് കേസെടുത്തു. പോക്‌സോ നിയമപ്രകാരം പത്തോളം കേസുകളാണ്  രജിസ്റ്റർ ചെയ്തത്. ഇക്കാര്യം ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.സംഭവത്തിൽ കേസെടുത്ത് പ്രതിയെ നിയമത്തിനുമുന്നിലെത്തിക്കാൻ കമ്മിഷൻ അംഗം കെ. ബൈജുനാഥ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് ഉത്തരവ് നൽകിയിരുന്നു.

പ്രതിയെ റിമാൻഡ്‌ ചെയ്തതായും കേസുകളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചതായും ജില്ലാ പോലീസ് മേധാവി കമ്മിഷനുനൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ കേസുകളിൽ പട്ടാമ്പി പോക്സോ പ്രത്യേക കോടതിയിൽ വിചാരണ തുടങ്ങുകയും ചെയ്തു.

കേസുകളിൽ പോലീസ് നടപടികൾ സ്വീകരിച്ച സാഹചര്യത്തിൽ തുടർനടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. ബൈജുനാഥ് ചൊവ്വാഴ്ച രാവിലെ 10.30ന്‌ പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ തെളിവെടുപ്പ് നടത്തും



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം