
മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന എം ടി വേണുവിന്‍റെ പേരില്‍ എംടി വേണു പുരസ്കാര സമിതി നല്‍കുന്ന എം ടി വേണു സാംസ്കാരിക പുരസ്കാരത്തിനായി പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഉത്തമന്‍ കാടഞ്ചേരിയെ തെരഞ്ഞടുത്തതായി പുരസ്കാര സമിതി ചെയര്‍മാന്‍ രാധാലക്ഷ്മി അമ്മ, അച്യൂതന്‍ രംഗസൂര്യ , ഹുസൈന്‍ തട്ടത്താഴത്ത് , ഹരി കെ പുരക്കല്‍, ജിതേന്ദ്രന്‍ കോക്കാട് എന്നിവര്‍ അറിയിച്ചു.
എംടി വേണുവിന്‍റെ ഓര്‍മ്മക്കായി എംടി വേണു സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ആറാമത് സാഹിത്യോത്സവം ഒക്ടോബര്‍ 25 ന് എടപ്പാളില്‍ നടക്കും . ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.സാഹിത്യോത്സവ വിജയത്തിനായി ജയേന്ദ്രന്‍ മേലഴിയം ചെയര്‍മാനും ഹരി കെ പുരക്കല്‍ കണ്‍വീനറും സുമേഷ് നിഹാരിക വൈസ് ചെയര്‍മാനും പുഷ്പലത മേനോന്‍ ജോ കണ്‍വീനറുമായി സംഘാടക സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്