കുഴൽക്കിണർ വാഹനം വീടിനു മുകളിലേക്ക് മറിഞ്ഞു; 2 തൊഴിലാളികൾ മരിച്ചു


കാസർകോട് വെസ്റ്റ് എളേരിയില്‍ കുഴൽക്കിണർ കുഴിക്കുന്ന വാഹനം നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് സ്വദേശികളായ ദേവേന്ദ്ര, മൻസാർ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. രാവിലെ കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയുമായിരുന്നു. 

വെസ്റ്റ് എളേരിയില്‍ ജെയ്സനും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മുകളിലേക്കാണ് വാഹനം പതിച്ചത്. ഭയാനകമായ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും വാഹനത്തിനടിയിൽപ്പെട്ടവരെ പുറത്തെടുക്കുകയും ചെയ്തത്. അപകടത്തിൽ കുഴൽക്കിണർ നിർമ്മാണ വാഹനം പൂർണ്ണമായും തകർന്നു. 

അപകട സമയത്ത് വാഹനം ഓടിച്ചിരുന്നവരും ഒപ്പമുണ്ടായിരുന്നയാളുമാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ തുടർനടപടികൾക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മുൻപും ഈ പ്രദേശത്ത് വാഹന അപകടങ്ങൾ നടന്നിട്ടുള്ളതായി നാട്ടുകാർ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം