മെഡിസെപ്പ് അപാകതകൾ പരിഹരിക്കണം: കെ.എസ്.എസ്.പി.എ


തൃത്താല: മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ അടിയന്തരമായി പരിഹരിച്ച് പെൻഷൻകാർക്ക് കൂടുതൽ പ്രയോജനകരമാക്കണമെന്ന് കെ.എസ്.എസ്.പി.എ തൃത്താല മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് പെൻഷൻകാർക്ക് അർഹമായ സേവനങ്ങൾ സുഗമമായി ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് യു. വിജയകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സീനിയർ മെമ്പർ പി. കൃഷ്ണനുണ്ണി നായർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി. ഇബ്രാഹിംകുട്ടി, വി.കെ. ഉണ്ണികൃഷ്ണൻ, പി.എം. ഇന്ദിരാദേവി, രാജഗോപാലൻ പുണ്ണൂളി, സി. ആബിദലി, കെ.വി. അച്ചുതൻ, അബ്ദുൽ റസാഖ് തൃത്താല, കെ. ശ്രീനിവാസൻ, പി. ചന്ദ്രൻ, കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം