പട്ടാമ്പി ടി.ബി റോഡിലെ വാരിക്കുഴികൾ നിറഞ്ഞ് ഗതാഗതം ദുരിതമായ സാഹചര്യത്തിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ നാളിതുവരെയും നടപടിയെടുത്തിട്ടില്ലെന്ന് നേതാക്കൾ ആരോപിച്ചു. വെൽഫെയർ പാർട്ടി മുൻസിപ്പൽ കമ്മിറ്റി അംഗം മുസ്തഫ കളരിക്കൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. റിയാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.പി. ഹമീദ്, ബഷീർ പാലത്തിങ്ങൽ, കെ.എം. സലാം, ജാഫർ, എ.ടി. ഷറഫു, നൂറുദ്ദീൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
