പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. എരുത്തേമ്പതി വണ്ണാമട സ്വദേശി അശ്വിനി (13) ആണ് മരിച്ചത്. ചിറ്റൂര്‍ ഗവ വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അശ്വിനി.

കഴിഞ്ഞ വെള്ളിയാഴ്ച പനി ബാധിച്ചതിനെ തുടര്‍ന്ന് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ അശ്വിനി ചികിത്സ തേടിയിരുന്നു. പിന്നാലെ പനി കൂടുതലായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അശ്വിനി മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം