റേഷന്‍ കാര്‍ഡില്‍ ആധാര്‍, മൊബൈല്‍ നമ്പറുകള്‍ ചേര്‍ക്കണം


സ്മാര്‍ട്ട് പി.ഡി.എസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്കില്‍ റേഷന്‍ കാര്‍ഡില്‍ ഇതുവരെ ആധാര്‍, മൊബൈല്‍ നമ്പറുകള്‍ രേഖപ്പെടുത്താത്ത ഗുണഭോക്താക്കള്‍ സെപ്റ്റംബര്‍ അഞ്ചിനകം വിവരങ്ങള്‍ നല്‍കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ അറിയിച്ചു. 

ഭക്ഷ്യധാന്യങ്ങളുടെ വിതരണം തടസമില്ലാതെ തുടര്‍ന്നും ലഭിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ അല്ലെങ്കില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടെത്തിയോ നിശ്ചിത സമയത്തിന് മുമ്പായി നടപടികള്‍ പൂര്‍ത്തിയാക്കണം. ആധാര്‍, മൊബൈല്‍ നമ്പറുകള്‍ എന്നിവ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്താത്ത ഗുണഭോക്താക്കളുടെ വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് താലൂക്കിലെ എല്ലാ റേഷന്‍ കടകളിലും ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം