യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മലപ്പുറം| യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു ഇദ്ദേഹം.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് അന്ത്യം. രാവിലെയാണ് സ്വാലിഹ് ആശുപത്രിയില്‍ എത്തിയത്. ഉച്ചയോടെ കൂടി അസുഖം കൂടുകയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു സ്വാലിഹ്. ഖബറടക്കം ഇന്ന് രാത്രി എട്ടുമണിക്ക് കരേക്കാട് സി.കെ പാറ ജുമാ മസ്ജിദില്‍ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം