ഒമാനില്‍ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു

ഒമാനില്‍ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ഒമാനിലെ സൂര്‍ ഖല്‍ഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ മോറാഴ കുമ്മനാട് മംഗാടന്‍തകത്ത് ഹൗസില്‍ അബ്ദുള്ള - നസീമ ദമ്പതികളുടെ മകന്‍ റിഷാദ് (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി റിഷാദ് സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ചാണ് അപകടം ഉണ്ടായത്.

ദീര്‍ഘകാലമായി ഒമാനിലെ കാര്‍ഗോ കമ്പനിയില്‍ ജോലിചെയ്തു വരികയായിരുന്നു റിഷാദ്. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് കണ്ണൂര്‍ മൊറാഴയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം